രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രബാധിത പ്രദേശങ്ങളിലാകും ലോക്ക്ഡൗൺ. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് ആയിരിക്കും സ്വീകരിക്കുകയെന്ന് പ്രധാനമന്ത്രി അറിയിച്ചു. തീവ്രബാധിത പ്രദേശങ്ങൾ അല്ലാത്തിടത്ത് കൂടുതൽ ഇളവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് വ്യാപനം പിടിച്ചുനിർത്താനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ അന്താരാഷ്ട്ര ഏജൻസികൾക്കും ഈ നിലപാടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അതേസമയം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാ സംസ്ഥാനങ്ങളും കർശനമായി പാലിക്കണമെന്നും കേന്ദ്രം പരമാവധി ഇളവുകൾ നൽകിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: