കമ്പിൽ ടൗണിൽ ഹോം ഡെലിവറി നിർദേശം ലംഘിച്ചു കടകൾ തുറന്നു; ആളുകൾ കൂട്ടത്തോടെ റോഡിൽ

കൊളച്ചേരി പഞ്ചായത്തിൽ പെട്ട കമ്പിൽ ടൗണിൽ ജില്ലയിൽ ഹോം ഡെലിവറി വഴി മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന കളക്ടറുടെ ഉത്തരവ് മറികടന്ന് കടകൾ തുറന്ന് പ്രവർത്തിക്കുന്നു. ആളുകൾ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ പുറത്തിറങ്ങി. പഞ്ചായത്ത് തങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് കടയുടമയുടെ വാദം. എന്നാൽ ഇങ്ങനെ ഒരു അനുമതി നൽകിയിട്ടില്ലെന്ന് മയ്യിൽ പോലീസ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിനോട് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: