രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,896 ആയി, മരണം 876

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത്‌ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,896 ആയി. ഇന്നലെ 1396 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20835 സജ്ജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 876 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സുഖം പ്രാപിച്ച അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്ത രോഗികളുടെ എണ്ണം 6185 ആണ്.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 8000 ൽ അധികം കോവിഡ് -19 കേസുകളുണ്ട്. 342 മരണങ്ങളും സംസ്ഥാനത്തുണ്ടായി. 3000ൽ അധികം കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും രണ്ടായിരത്തിന് മുകളിൽ കേസുകളുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: