ചെങ്ങളായി പഞ്ചായത്തിലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടർക്ക് പരാതി നൽകി.

ട്രെയിനിൽ യാത്രകഴിഞ്ഞ് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരോഗ്യ സേവനത്തിന് പ്രവേശിക്കുന്നതിന് മുൻപുള്ള പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക അറിയിപ്പുണ്ടായത്.

എന്നാൽ ഈ വ്യക്തി ക്വാറന്റൈൻ മാർഗനിർദേശങ്ങൾ പാലിക്കാതെ പൊതു ഇടങ്ങളിൽ പലകാര്യങ്ങൾക്കുംവേണ്ടി സന്ദർശനംനടത്തിയതായും പരാതിയിൽ പറയുന്നു.

ഇവരുടെ പിതാവ് സഹകരണ ബാങ്ക് ജീവനക്കാരനും ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്.

സർക്കാർ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് രണ്ട് പ്രാവശ്യം പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പോലും ഇയാൾ പങ്കെടുത്തിട്ടുണ്ട്.

ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പരിശോധിക്കണമെന്ന് പരായിൽ പറയുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാജു കണ്ടമ്പേത്ത്, വി.കെ. വിജയകുമാർ, എ.കെ. വാസു, ജംഷീർ ചുഴലി എന്നിവരാണ് പരാതി നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: