പിണറായി കൊലപാതകങ്ങള്; നിര്ണ്ണായകമായത് പയ്യന്നൂര് സ്വദേശിയുടെ കണ്ടെത്തല്

പയ്യന്നൂര്: കേരളത്തെ നടുക്കിയ പിണറായിയിലെ കൂട്ടകൊലപാതകങ്ങളിലെ പ്രതിയെ കുടുക്കിയത് പയ്യന്നൂര് സ്വദേശി. കോഴിക്കോട്  ഫോറന്സിക്ക് ലാബിലെ അസി.കെമിക്കല് എക്സാമിനര് പയ്യന്നൂര് കുണ്ടയം കൊവ്വല് ഹെല്ത്ത് സെന്ററിന് സമീപത്തെ പി.പി.സുധാകരന്റെ ഫോറന്സിക്ക് റിപ്പോര്ട്ടാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
പിണറായിയിലെ സൗമ്യയുടെ മകള് എട്ടുവയസുകാരി ഐശ്വര്യയുടെ ആന്തരീകാവയവ പരിശോധനയിലാണ് ശരീരത്തില് അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.കുട്ടിയുടെ ശരീരത്തില് ഒരു കാരണവശാലും ഇത്തരമൊരു രാസവസ്തു ചെന്നിരിക്കാനിടയില്ലെന്ന നിര്ണ്ണായകമായ ഇദ്ദേഹത്തിന്റെ നിഗമനമാണ് പോലീസ് അന്വേഷണത്തില് പ്രതിയെ കുടുക്കുന്നതിനിടയാക്കിയത്.
ഈ റിപ്പോര്ട്ട് പരിയാരം മെഡിക്കല് കോളേജ് ഫോറന്സിക്ക് ഡിപ്പാര്ട്ടുമെന്റിനും കേസന്വേഷണ സംഘത്തിനും കഴിഞ്ഞ 13ന് കൈമാറിയതാണ പോലീസിന് കേസന്വേഷണത്തിന് നിര്ണ്ണായകമായ തെളിവായി മാറിയത്.ഇതേ തുടര്ന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത്.മാര്ച്ച് ഏഴിനാണ് ഐശ്വര്യയുടെ ആന്തരീകാവയങ്ങള് പരിശോധനക്കെത്തിയത്.
13 വര്ഷമായി സുധാകരന് കോഴിക്കോട് ഫോറന്സിക്ക് ലാബിലാണ് ജോലി ചെയ്യുന്നത്.ആയിരക്കണക്കിന് ഫോറന്സിക്ക് റിപ്പോര്ട്ടുകള് കെട്ടിക്കിടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും ഓഫീസും ഉണര്ന്ന് പ്രവര്ത്തിച്ചതിന്റെ അടിസ്ഥാനത്തില് റിപ്പോര്ട്ട് തയ്യാറാക്കുന്നത് വേഗത്തിലാക്കിയത്.കാങ്കോല് കുണ്ടയം കൊവ്വലിലെ പരേതനായ തെക്കേടത്ത് മാധവ പൊതുവാള്-നാരായണിയമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ തലശ്ശേരി തിരുവങ്ങാട് സകൂള് അധ്യാപികയായ സുജയ.
അതേ സമയം 2014-15 കാലഘട്ടം മുതലുള്ള ഫോറന് റിപ്പോര്ട്ടുകള്ക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര് കാത്തിരിപ്പ് തുടരുന്ന അവസ്ഥയുമുണ്ട് .വര്ഷങ്ങള്ക്ക് മുമ്പ് കണ്ണൂരില് സ്ഥാപിക്കാമെന്ന് ഉറപ്പ് നല്കിയ ഫോറന്സിക്ക് ലാബോറട്ടറി യാഥാര്ഥ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: