ഇന്ന് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച മൊകേരി സ്വദേശിയായ 25 കാരനും ശിവപുരം സ്വദേശിയായ 55 കാരനും ഗൾഫിൽ നിന്നും വന്നവർ; ഇവരുടെ യാത്രാ വിവരങ്ങൾ പുറത്ത്

കണ്ണൂർ : മൊകേരി സ്വദേശിയായ 25 കാരനും ശിവപുരം സ്വദേശിയായ 55 കാരനും ഇന്ന് കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൊകേരി സ്വദേശി മാർച്ച് 22ന് അവിടെ നിന്നും എത്തിഹാദ് എയർവേയ്സിന്റെ EY-254 മാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തുകയും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ സ്വദേശമായ മൊകേരിയിൽ എത്തി. 23 ന് നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതർ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തലശ്ശേരി ജനറൽ ആശുപ്രതിയിലെത്തിച്ച് സ്രവപരിശോധനയ്ക്ക് വിധേയനാക്കി.

ശിവപുരം സ്വദേശിയായ 55 കാരൻ മാർച്ച് 21 ന് ദുബായിൽ നിന്നും എമിറേറ്റ്സ് EK-566 വിമാനമാർഗ്ഗം ബാംഗ്ലൂരിലെത്തി അവിടെയുള്ള ആകാശ് ഹോസ്പിറ്റലിൽവെച്ച് സ്ക്രീനിങ്ങിന് വിധേയനായി. പിറ്റേന്ന് പുലർച്ചെ ബസ് മാർഗം വീട്ടിലെത്തിച്ചേർന്നു. മാർച്ച് 24 ന് നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇദ്ദേഹത്ത തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: