കോവിഡ് നിരീക്ഷണത്തിലായിരുന്ന ബന്ധുവിനെ കടത്തി കൊണ്ടുപോയ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ

കണ്ണൂരിൽ കോവിഡ് 19 നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന ബന്ധുവിനെ കടത്തി കൊണ്ടുപോയ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ. കണ്ണൂർ കോർപറേഷൻ താണ ഡിവിഷൻ കൗസിലർ ഷഫീഖിനെയാണ് ടൌൺ പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്.

ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ടൗൺ പോലീസ് കേസെടുത്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. നിരീക്ഷണത്തിലായിരുന്നയാളെ പൊലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: