കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന ബന്ധുവിനെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും കടത്തിക്കൊണ്ടുപോയ മുസ്ലീം ലീഗ് കൗൺസിലർക്കെതിരെ കേസെടുത്തു

കണ്ണൂർ : കണ്ണൂരിൽ കോവിഡ് 19 നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കോർപറേഷന് കൗൺസിലർ. കണ്ണൂർ കോർപറേഷൻ താണ ഡിവിഷൻ കൗസിലർ ഷഫീഖ് കോവിഡ് നിരീക്ഷണത്തിലായിരുന്ന ഒരാളെ കടത്തി കൊണ്ടുപോയി. ബംഗളൂരുവിൽ നിന്നെത്തിയ ബന്ധുവിനെ പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് കൗൺസിലർ കൊണ്ടുപോയത്.

ഇയാളെ അറസ്റ്റ് ചെയ്യാൻ എസ് പി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കേസെടുത്തു. നിരീക്ഷണത്തിലായിരുന്നയാളെ പൊലീസ് തിരികെ കൊവിഡ് കെയർ കേന്ദ്രത്തിലേക്ക് മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: