കണ്ണൂർ നഗരത്തിൽ വർഷങ്ങളായി നഗരത്തിലെ തെരുവിൽ കഴിയുന്നവരെയെല്ലാം കണ്ടെത്തി പ്രത്യേക ഷെൽട്ടറിലാക്കി

കണ്ണൂർ: വർഷങ്ങളായി നഗരത്തിലെ തെരുവിൽ കഴിയുന്നവരെയെല്ലാം കൊറോണവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം കണ്ടെത്തി പ്രത്യേക ഷെൽട്ടറിലാക്കി.

കണ്ണൂരിൽ വ്യാഴാഴ്ച ഐ.ആർ.പി.സി. പോലീസ്, ബ്ലഡ്‌ഡൊണേഴ്‌സ്‌ കേരള, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ 90 പേരെ ടൗൺ ഹൈസ്കൂളിലും ജവാഹർ സ്റ്റേഡിയത്തിലുമായി മാറ്റി. 45 യുവാക്കളെ ടൗൺ ഹൈസ്കൂളിലേക്കാണ് മാറ്റിയത്. ബാക്കിയുള്ളവർ ജവാഹർ സ്റ്റേഡിയത്തിലും.

തെരുവിൽ കഴിയുന്നവർക്ക് എല്ലാദിവസവും ഭക്ഷണം നൽകും. കോർപ്പറേഷന് സമീപം സമൂഹ അടുക്കള തുടങ്ങിയിട്ടുണ്ട്. കുടുംബശ്രിയും സഹകരിക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 100 പേർക്ക് സന്നദ്ധസംഘടനകൾ വഴി ഭക്ഷണം നൽകും. ഐ.ആർ.പി.സി.യും ഭക്ഷണം തയ്യാറാക്കി നൽകുന്നുണ്ട്. തെരുവിൽ കുറെക്കൂടി ആൾക്കാരുണ്ട്.

അവരെയും കണ്ടെത്തി ക്യാമ്പിലെത്തിക്കും. ഡിവൈ.എസ്‌.പി. പി.പി.സദാനന്ദൻ, ഐ.ആർ.പി.സി. ചെയർമാൻ പി.എം.ഷാജിദ്, കെ.വി.ദിനേശൻ, ഷാഹുൽ ഹമീദ്, നൗഷാദ് ബയക്കാൽ, എം.ഷാജിദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: