നിയന്ത്രണങ്ങൾ ഫലം കാണുന്നു, ജില്ലയിൽ വ്യാഴാഴ്ച 50 കേസ് മാത്രം, 52 പേർ അറസ്റ്റിൽ; 40 വാഹനങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: കൊറോണ പ്രതിരോധ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ സംഭവത്തിൽ വ്യാഴാഴ്ച ജില്ലയിൽ പോലീസ് 50 കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ 52 പേരെ അറസ്റ്റ് ചെയ്യുകയും 57 പേരെ പ്രതിചേർക്കുകയും ചെയ്തു. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയ 40 വാഹനങ്ങളാണ് വ്യാഴാഴ്ച പിടിച്ചെടുത്തത്.

കൊറോണ പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ 278 കേസാണ് രജിസ്റ്റർ ചെയ്തത്. 246 പേരെ അറസ്റ്റ് ചെയ്യുകയും 849 പേരെ പ്രതി ചേർക്കുകയും ചെയ്തിട്ടുണ്ട്. 74 വാഹനങ്ങൾ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: