തളിപ്പറമ്പിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തളിപ്പറമ്പിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്‌കൂളുകൾ കേന്ദ്രീകരിച്ചു പുസ്തക വില്പന നsത്തി വരുന്ന പാണപ്പുഴയിലെ ശ്യാം സത്യനെ (23) ആണ് തളിപ്പറമ്പ ഇൻസ്‌പെക്ടർ എ അനിൽ കുമാർ അറസ്റ്റ് ചെയ്തത്. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 11 വയസുകാരിയെ വഴി ചോദിച്ചു പരിചയപ്പെട്ട ശേഷം പ്രലോഭിപ്പിച്ചു ബലമായി ആൾതാമസമില്ലാത്ത വീടിന് പിറകിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കവേ പെൺകുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. ബക്കളം കാനൂലിൽ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ഇയാൾക്കെതിരെ പോക്സോ കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: