കണ്ണൂർ നഗരത്തിലേക്ക് കഞ്ചാവ് മയക്കു മരുന്നുകൾ ഒഴുകുന്നു; പോലീസിന്റെയും എക്സൈസിന്റയും ജാഗ്രതയിൽ പിടികൂടിയത് ലക്ഷങ്ങൾ വില വരുന്ന മയക്കു മരുന്നുകൾ

കണ്ണൂർ നഗരം കഞ്ചാവ് മയക്ക് മരുന്ന് മാഫിയകളുടെ പിടിയിലാണ് എന്നതിന് ഏറ്റവും പുതിയ തെളിവാണ് നഗരത്തിൽ നിന്നും 25 കിലോയിലധികം കഞ്ചാവ് പിടികൂടിയതിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കായി കൊണ്ടുവന്ന വിപണിയിൽ മൂന്നു ലക്ഷത്തോളം വിലവരുന്ന 30 ഗ്രാം ഹെറോയിനുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ ആയിരുന്നു.

മംഗലാപുരത്ത് നിന്നും ട്രെയിൻ മാർഗം വിൽപ്പനയ്‌ക്കെത്തിച്ച കഞ്ചാവാണ് ഇന്ന് രാവിലെ പിടികൂടിയത്. 25കിലോയോളം വരുന്ന ഉണക്ക കഞ്ചാവ് സ്യുട്ട് കേസിലാണ് 10 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നത്.മലപ്പുറം താനൂർ മംഗലം സ്വദേശി പണക്കാട്ടിൽ മുഹമ്മദലി (42 ) , തൃശൂർ മുളംകുന്നംകാവ് സ്വദേശി പുത്തൻപുരയ്‌ക്കൽ നിഥിൻ എന്നിവരാണ് കഞ്ചാവ് കടത്തിയതെന്ന് ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡിവൈഎസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് സെൽ അംഗങ്ങൾ ചേർന്ന് ഇന്ന് രാവിലെ 11:30 ഓടെ താവക്കര ഇന്ത്യൻ ഓയിൽ കോർപ്പറെഷന് സമീപം വെച്ചാണ് പ്രതികളെ പിടികൂടിയത്. എസ് ഐ രാജീവൻ, എ എസ് ഐ മഹിജൻ, സി.പി.ഒമാരായ അജിത്ത്, മഹേഷ്, സുഭാഷ്, ടൗൺ എസ് ഐ എൻ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. നേരത്തെയുംപ്രതികൾ സമാന കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: