കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോയിലധികം

കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി 2 യുവാക്കളെയാണ് കണ്ണൂരിൽ വെച്ച് പോലീസ് പിടികൂടിയത്.റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ഇവർ പിടിയിലായത്.തിരൂർ സ്വദേശി മുഹമ്മദ് അലി , തൃശൂർ സ്വദേശി നിഥിൻ എന്നിവരാണ് കഞ്ചാവ് കടത്തിയത്. ട്രെയിനില്‍ വന്നിറങ്ങിയ ഇവര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെയാണ് ഇവരെ ഡി വൈ എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ ചേര്‍ന്ന് പിടികൂടിയത്. കണ്ണൂര്‍ ഡി വൈ എസ് പി കെ വി വേണുഗോപാലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: