ചരിത്രത്തിൽ ഇന്ന്: മാർച്ച് 27

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക നാടക ദിനം (World Theatre day)… International Theatre Institute ന്റെ നേതൃത്വത്തിൽ 1961 മുതൽ ആചരിക്കുന്നു..

ജനങ്ങളെ ഒരുമിച്ച് നിർത്തുന്നതിൽ രംഗ കലകൾക്കുള്ള പ്രാധാന്യം ഓർമപ്പെടുത്താനുള്ള ദിനമാണ് ഇത്…

196 BC- ടോളമി അഞ്ചാമൻ ഈജിപ്തിൽ അധികാരമേറ്റു..

1668- ഇംഗ്ളണ്ടിലെ രാജാവായ ചാൾസ് രണ്ടാമൻ, ബോംബെ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറി…

1721- ഫ്രാൻസും സ്പെയിനും മാഡ്രിഡ് ഉടമ്പടി ഒപ്പുവച്ചു..

1790- ആധുനിക ഷൂ ലേയ്സിന്റെ പേറ്റന്റ്, ഹാർവി കെന്നഡിക്ക് ലഭിച്ചു..

1848- ജോൺ പാർക്കർ പൈനാർഡ്, മെഡിക്കേറ്റഡ് പ്ലാസ്റ്റർ അവതരിപ്പിച്ചു..

1855 – അബ്രഹാം ജസ്‌നർ മണ്ണെണ്ണ കണ്ടു പിടിച്ചു…

1860- എം.എൽ. ബയ്ന് കോർക് സ്ക്രൂവിന്റെ പേറ്റന്റ് ലഭിച്ചു..

1871- ചരിത്രത്തിലെ ആദ്യ റഗ്ബി മത്സരം ഇംഗ്ലണ്ട് vട സ്കോട്ട്ലന്റ് നടന്നു.. സ്കോട്ലൻഡ്‌ 1-0 ത്തിനു വിജയിച്ചു…

1914- ബ്രസ്സൽസിൽ വെച്ചു ഡോ. ആൽബർട്ട് ഹസ്റ്റിൻ, ലോകത്തിൽ ആദ്യമായി ഒരാളിൽ നിന്ന്‌ മറ്റൊരാളിലേക്കു നേരിട്ടല്ലാതെ രക്തം (non-direct Blood transfusion) വിജയകരമായി നിവേശിപ്പിച്ചു…

1915- അമേരിക്കയിൽ ടൈഫോയ്ഡ് പടർത്തിയ മേരി മല്ലോണിനെ (ടൈഫോയ്ഡ് മേരി എന്ന് അപര നാമം) അറസ്റ്റ് ചെയ്തു…

1933 – ജപ്പാൻ, ലീഗ് ഓഫ് നേഷൻസ് വിട്ടു..

1958- നിഖിത ക്രൂഷ്ചേവ് USSR പ്രധാനമന്ത്രിയായി..

1964- റിക്ടർ സ്കെയിലിൽ 9.2 രേഖപ്പെടുത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂകമ്പവും തുടർന്ന് സുനാമിയും അലാസ്കയിൽ ഉണ്ടായി.. നിരവധി മരണം..

1977- സ്പെയിനിൽ റൺവേയിൽ 2 ബോയിങ് 747 വിമാനങ്ങൾ കൂട്ടിയിടിച്ച് 583 പേർ തൽക്ഷണം കൊല്ലപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തം..

1980- അമേരിക്കയിലെ സെ.ഹെലൻ അഗ്നിപർവതം 123 വർഷത്തിന് ശേഷം പൊട്ടിത്തെറിച്ചു…

1992- വിവാദമയ സിസ്റ്റർ അഭയാ കൊലക്കേസിലെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി..

1998- പുരുഷ ലൈംഗിക ശേഷി വർദ്ധിപ്പിക്കുന്ന വയാഗ്രയുടെ ഉത്പാദനത്തിന് US Food & Drug Administration Dept അംഗികാരം നൽകി..

2015- പ്രൊട്ടക്കോൾ പരിഗണിക്കാതെ രാഷ്ട്രപതി പ്രണബ് മുഖർജി, കൃഷ്ണമേനോൻ മാർഗിലെ വീട്ടിൽ പോയി മുൻ പ്രധാനമന്ത്രി A B വാജ്പേയിക്ക് ഭാരതരത്നം സമ്മാനിച്ചു…

2017- സരോപോഡ് ദിനോസറിന്റെ 1.7 മീറ്റർ ( 5 അടി 9 ഇഞ്ച്) നീളമുള്ള കാലടയാളം പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കണ്ടെത്തി. ലോകത്തിൽ ഇതു വരെ കണ്ടെത്തിയതിൽ ഏറ്റവും വലുത്…

ജനനം

1845- വിൽഹം കോൺറാഡ് റോണ്ട്ജൻ… ജർമൻ.. എക്സ് റേ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ..ഊർജതന്ത്രത്തിലെ ആദ്യ നോബൽ ജേതാവ്…..

1889- ലക്ഷ്മി എൻ മേനോൻ… മലയാളിയായ പ്രഥമ വനിത കേന്ദ്ര മന്ത്രി.

1941- ഓസ്കർ ഫെർണാണ്ടസ്.. മുൻ കേന്ദ്ര മന്ത്രി…

1942- സർ ജോൺ ഇ. സുൽസ്റ്റോൺ – തന്മാത്ര ജീവശാസ്ത്രജ്ഞൻ.. നാട വിരകളുടെ ജീനോം സീക്യുൻസിങ്ങിന് 2002ൽ നോബൽ സമ്മാനം ലഭിച്ചു..

1954- സൈമൺ ബ്രിട്ടോ – 1983 Oct 14 ന് വിദ്യാർഥി സമരത്തിനിടെ കുത്തി പരിക്കേറ്റ് ശരീര ഭാഗം തളർന്ന്, ജീവിതം ചക്ര കസേരയിൽ ചെലവഴിച്ച നേതാവ്.. മുൻ എം.എൽ.എ

ചരമം

1868- കൃഷ്ണസ്വാമി വാഡിയാർ … മൈസൂർ രാജാവ്…

1898- സർ സയ്യദ് അഹമ്മദ് ഖാൻ…. അലിഗഢ് സർവകലാശാല സ്ഥാപിച്ചു..

1916- സൂസൻ ബ്ലോ- കിന്റർഗാർട്ടൻ വിദ്യാഭ്യാസ പ്രചാരക… കിന്റർഗാർട്ടൻ സമ്പ്രദായത്തിന്റെ അമ്മ (Mother of Kindergarten) എന്നും അറിയപ്പെടുന്നു..

1923… ജയിംസ് ഡ്യൂവർ- സ്കോട്ടിഷ് ശാസ്ത്രജ്ഞൻ.. വാക്വം ഫ്ലാസ്കിന്റെ ആദിമ രൂപം കണ്ടുപിടിച്ചു

1968- യൂറി ഗഗാറിൻ.. ആദ്യ ബഹിരാകാശ സഞ്ചാരി. മിഗ് 15 വിമാനം തകർന്ന് മരണം..

(സംശോധകൻ.. കോശി ജോൺ .. എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: