കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധി ഇനി ക്യാമറക്കണ്ണുകളില്‍

10 ലക്ഷം രൂപ ചെലവില്‍ 40 ക്യാമറകളാണ് സ്ഥാപിക്കാന്‍ പോകുന്നത്.

കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധി ഇനി ക്യാമറ കണ്ണുകളില്‍. ആയിക്കര ഹാര്‍ബര്‍, കോട്ട, സ്‌കൂളുകള്‍, ബസ് സ്റ്റാന്റ്തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം തന്നെ ക്യാമറകള്‍ സ്ഥാപിക്കാനാണ് പോലീസിന്റെ തീരുമാനം. 10 ലക്ഷം രൂപ ചെലവില്‍ 40 ക്യാമറകളാണ് സ്ഥാപിക്കാന്‍ പോകുന്നത്. സ്റ്റേഷന്‍ പരിധിയില്‍ മദ്യ-മയക്കുമരുന്ന് ലോബികളും പിടിച്ചു പറക്കാറും കൂടിവരുന്ന സാഹചര്യത്തിലാണ്   പോലീസ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്  ആരംഭിക്കുന്നത്.  ആദ്യഘട്ടം ആറുകിലോമീറ്റര്‍ ചുറ്റളവിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്.
സിറ്റി സി.ഐ കെ.വി പ്രമോദിന്റെ പ്രത്യേക നിർദ്ധേശ പ്രകാരമാണ് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യാപകമായി പരാതികളുയര്‍ന്ന സാഹചര്യവും ഈ തീരുമാനത്തിന് പിന്നിലുണ്ട്.  പ്രഭാത് ജംഗ്ഷന്‍ മുതലാണ് സിറ്റി പോലീസ് സ്റ്റേഷന്‍ പരിധി തുടങ്ങുന്നത്.  പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഇത്തരം ക്യാമറകള്‍ നഗരത്തിലും പരിസരങ്ങളിലും വേണമെന്ന് നാട്ടുകാരും പലപ്പോഴായി ആവശ്യപ്പെട്ടിരുന്നതാണ്.
ഇപ്പോൾ നടക്കുന്ന പല ഗുണ്ടാ ആക്രമണ-പിടിച്ചുപറി കേസുകളിലെയും പ്രതികളെ പിടികൂടാന്‍ സഹായകമാകുന്നത് സ്വകാര്യ സ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറകളില്‍ പതിയുന്ന ചിത്രങ്ങള്‍ വഴിയാണ്. അത്തരം ക്യാമറകളില്ലാത്ത സ്ഥലങ്ങള്‍ നോക്കിയാണിപ്പോള്‍ മയക്കുമരുന്ന് സംഘം ബിസിനസ്സ് പൊടിപൊടിക്കുന്നത്. ഇത്തരക്കാരെ പൂട്ടാന്‍ കൂടിയാണ് ഈ പുതിയ പദ്ധതി.

കണ്ണൂര്കജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: