ഡോ.പി.ടി.രവീന്ദ്രൻ കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ

കണ്ണൂർ∙ സർവകലാശാല പ്രോ വൈസ് ചാൻസലറായി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ.പി.ടി.രവീന്ദ്രനെ നിയമിച്ചു. പിവിസി ആയിരുന്ന ഡോ. ടി.അശോകനെ നീക്കാൻ ഗവർണർ ഇന്നലെ ഉത്തരവിട്ടിരുന്നു. ഇന്നു ചേർന്ന സിൻഡിക്കറ്റ് യോഗമാണ് പിവിസി സ്ഥാനത്തേക്ക് പി.ടി.രവീന്ദ്രന്റെ പേരു നിർദേശിച്ചത്. 2010 ലെ യുജിസി റഗുലേഷൻ അനുസരിച്ച് പിവിസിയെ നിയമിക്കാനുള്ള അധികാരം വിസിക്കാണ്. സിൻഡിക്കറ്റിന്റെ ശുപാർശയനുസിച്ച് പി.ടി.രവീന്ദ്രനെ  നിയമിച്ചുകൊണ്ട് വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ ഉത്തരവിടുകയായിരുന്നു. സർവകലാശാലയിലെ അക്കാദമിക് സ്റ്റാഫ് കോളജ് ഡയറക്ടർ കൂടിയായ പി.ടി.രവീന്ദ്രൻ സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ പ്രസിഡന്റാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: