വിഷുക്കണിക്ക് മൺകലങ്ങൾ ഒരുക്കി പാരമ്പര്യ തൊഴിലാളികൾ

തളിപ്പറമ്പ് :വിഷുവിനു കണിയൊരുക്കാൻ പാരമ്പര്യത്തനിമയിൽ മൺകലങ്ങൾ ഒരുങ്ങിത്തുടങ്ങി. നാട്ടിൽ നിന്നും മാർക്കറ്റിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാടൻ മൺകലങ്ങളുടെ നിർമാണത്തിൽ പാരമ്പര്യം വിടാതെ കാത്തുസൂക്ഷിക്കുകയാണ് തളിപ്പറമ്പ് തൃച്ചംബരത്തും ഏഴാംമൈലിലുമുള്ള നാലു കുടുംബങ്ങൾ. ഈ പ്രദേശങ്ങളിലുള്ള കുശവ സമുദായത്തിൽ പെട്ടവരാണ് പാരമ്പര്യമായി കളിമണ്ണ് കുഴച്ചു മൺകലങ്ങൾ നിർമിക്കുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപു 50 കുടുംബങ്ങൾ വരെ മൺകലം നിർമാണത്തിൽ വ്യാപൃതരായിരുന്നു. എന്നാൽ ഇപ്പോൾ തൃച്ചംബരത്തും ഏഴാംമൈലിലുമായി നാലു കുടുംബങ്ങൾ മാത്രമാണ് ഈ ജോലി ചെയ്യുന്നത്

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: