വികസനത്തിന്റെ പേരുപറഞ്ഞ് കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് വയല്‍കിളികളുടെ സമരമെന്ന് കെ സുധാകരന്‍

കീഴാറ്റൂരില് വികസനത്തിന്റെ പേരുപറഞ്ഞ് കര്‍ഷകരെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് വയല്‍കിളികളുടെ സമരമെന്ന് കെ സുധാകരന്‍. സമര പന്തല്‍ കത്തിക്കുക സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം നടത്തുക അവര്‍ക്കെതിരെ പ്രകടനം നടത്തുക തുടങ്ങിയവയിലൂടെ ഈ സമരം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഐഎം നിലപാട് അപലപനീയമാണെന്നും സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കീഴാറ്റൂരില്‍ സ്വന്തം കൃഷി ഭൂമി സംരക്ഷിക്കാന്‍ ജനങ്ങള്‍ നടത്തുന്ന വയല്‍കിളി സമരത്തില്‍ പങ്കെടുത്തു. തങ്ങള്‍ക്ക് അന്നം നല്‍കുന്ന നെല്ലറയായ വയല്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും ഞങ്ങള്‍ നല്‍കും. വികസനത്തിന്റെ പേര് പറഞ്ഞു കര്‍ഷകരെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ഈ സമരം അവര്‍ നടത്തുന്നത്. എന്നാല്‍ സമര പന്തല്‍ കത്തിക്കുക സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം നടത്തുക അവര്‍ക്കെതിരെ പ്രകടനം നടത്തുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ഈ സമരം തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഐഎം നിലപാട് അപലപനീയമാണ്. ഈ സമരത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: