പയ്യന്നൂർ: നഗരവികസനത്തിനും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്നും മുൻഗണന;പയ്യന്നൂർ വൈസ് ചെയർപേ ഴ്സൺ കെ.പി.ജ്യോതി ബജറ്റ് അവതരിപ്പിച്ചു

പയ്യന്നൂരില്‍ നഗരവികസനത്തോടൊപ്പം ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്ന ബജറ്റ് വൈസ് ചെയര്‍പേര്‍സണ്‍ കെ പി ജ്യോതി അവതരിപ്പിച്ചു.

58,71,00,727 രൂപ വരവും 41,29,65,000 രൂപ ചിലവും 17,41,35,727 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. നഗരസഭയിലെ 44 വാര്‍ഡുകളിലെ റോഡുകളുടെ വികസനത്തിന് 8 കോടി രൂപ നീക്കിവച്ചു. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി ഈ വര്‍ഷത്തേക്ക് 1 കോടി 85 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.കുടിവെള്ള വിതരണത്തിനും വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിനും 50 ലക്ഷം രൂപ വീതം വകയിരുത്തി.

കുട്ടികളുടെ പാര്‍ക്കില്‍ മിനി തിയേറ്റര്‍ സ്ഥാപിക്കാന്‍ 25 ലക്ഷം. ഗ്യാസ് ക്രിമിറ്റോറിയത്തിന് 30 ലക്ഷം. അംഗന്‍വാടികളില്‍ പോഷകാഹാര പദ്ധതി 65 ലക്ഷം. ഗവ. ആയുര്‍വേദ ഹോമിയോ ആശുപത്രികളില്‍ മരുന്നിനായി 27 ലക്ഷം. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ 25 ലക്ഷം വീതം നീക്കി വെച്ചപ്പോള്‍ പെരുമ്ബയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മാണത്തിനായി 20 ലക്ഷം രൂപയും വകയിരുത്തി. ബജറ്റില്‍ പയ്യന്നൂരില്‍ ഷീ ലോഡ്ജ്,സ്പോര്‍ട്സ് അക്കാദമി,ദുരന്തനിവാരണ സേന,വയോമിത്രം പദ്ധതി, ആഴ്ച ചന്ത പുനരുജ്ജീവനം, ഡയാലിസിസ് കേന്ദ്രം, ജൈവ വൈവിദ്ധ്യ പാര്‍ക്ക്, ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ്, പരാതി പരിഹാര അദാലത്ത്, വനിത വ്യായാമ കേന്ദ്രം എന്നിവക്കും ബജറ്റില്‍ തുക മാറ്റി വെച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: