വരൂ നമുക്കൊരു യാത്ര പോയി വരാം; കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂർ: കെഎസ്ആർടിസി കണ്ണൂർ യൂണിറ്റിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും മൂന്നാറിലേക്ക് ഉല്ലാസ യാത്ര കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഫ്ലാഗ് ഓഫ് ചെയ്തു. മലബാർ മേഖലയിൽ നിന്നും ഇടുക്കി ഹൈറേഞ്ചിലേക്ക് കുറഞ്ഞ ചെലവിൽ ഉല്ലാസ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ കെഎസ്ആർടി സി ലക്ഷ്യമിടുന്നതെന്നും പിപി ദിവ്യ പറഞ്ഞു. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്‌ളവർ ഗാർഡൻ എന്നിവയാണ് യാത്രയിലൂടെ കാണാനാവുക. കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ആരംഭിച്ചത്. മൂന്നാറിൽ എ സി സ്ലീപ്പർ ബസിൽ താമസവും കാഴ്ചകൾ കാണുന്നതും ഉൾപ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എൻട്രി ഫീസും യാത്രക്കാർ വഹിക്കണം. ഇത് ഉപയോഗപ്പെടുത്തിയാൽ ചെറുസംഘമായി യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ മൂന്നാർ കണ്ട് മടങ്ങാം. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ 9496131288, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മറ്റു സമയങ്ങളിൽ വാട്ട്‌സാപ്പ് വഴിയും ബുക്ക് ചെയ്യാം. കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് എല്ലാ ഞായറാഴ്ചകളിലും രാവിലെ 8 മണിക്ക് ആരംഭിക്കുന്ന യാത്ര ചെവ്വാഴ്ച രാത്രിയോടെ തിരിച്ചെത്തും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: