തീയറ്ററില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം, പൊതുപരിപാടികളില്‍ 1500 പേര്, കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. തിയേറ്ററുകള്‍, ബാറുകള്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.
തീയറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിക്കും. ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. ബാറുകള്‍, ക്ലബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. പൊതു പരിപാടികളില്‍ 1500 പേര്‍ക്ക് അനുമതി. സര്‍ക്കാര്‍ പരിപാടികള്‍ ഓണ്‍ലൈനായി നടത്തണമെന്ന വ്യവസ്ഥയും ഒഴിവാക്കി.