വ്യാജചാരായ കേസുകളിൽ ഒളിവിൽ കഴിയുകയായിരുന്ന നാല് പ്രതികൾ അറസ്റ്റിൽ

  • ആലക്കോട് : വ്യാജ വാറ്റുമായി ബന്ധപ്പെട്ട വ്യത്യസ്ഥ കേസുകളിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേരെ ആലക്കോട് എക്സൈസ് ഇൻസ്പെക്ടർ. ടി.വി രാമചന്ദ്രൻ അറസ്റ്റ് ചെയ്തു .30 ലിറ്റർ വാഷ്‌ കൈകാര്യം ചെയ്ത കേസിലെ പ്രതി വെള്ളാട് വില്ലേജിലെ ചെമ്പ് വെച്ച മൊട്ട താമസം ചപ്പിലി വീട്ടിൽ കരുണാകരൻ മകൻ ജഗേഷ്.സി.കെ (38) എന്നയാളെ പയ്യാവൂർ വില്ലേജിലെ വഞ്ചിയത്തു വെച്ചും , നൂറ് ലിറ്റർ വാഷും നൂറ് ലിറ്റർ ചാരായം ജീപ്പിലും കടത്തിയ കേസിലെ പ്രതി നടുവിൽ വില്ലേജിലെ നരിയൻ മാവ് താമസം തെങ്ങനാംകുന്നേൽ തോമസ് മകൻ മാത്യു.ടി.ടി. (52)പുലിക്കുരുമ്പയിൽ വെച്ചും എന്നയാളെയും 5 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ വെള്ളാട് അംശം ദേശത്ത് മീമ്പറ്റി താമസം േതാമസ് മകൻ അഴികണ്ണിക്കൽ വീട്ടിൽ ഷിജോ തോമസ് എന്നയാളെ മീമ്പറ്റി വെച്ചും 50 ലിറ്റർ വാഷും 3 ലിറ്റർ ചാരായവും കൈവശം വെച്ച കേസിലെ പ്രതിയായ തളിപ്പറമ്പ് താലൂക്കിൽ നടുവിൽ അംശം ദേശം മാമ്പള്ളം താമസം പുതുശ്ശേരി കേളൻ മകൻ പുതുശ്ശേരി ഗംഗാധരൻ എന്നയാളെ മാമ്പള്ളം വെച്ചും
    ഇന്ന് ( 27-2-2021) പുലർച്ചെയാണ് അറസ്റ്റ് ചെയ്തത് .പ്രിവൻ്റീവ് ഓഫീസർമാരായ പി.ആർ സജീവ് , അഹമ്മദ് കെ സാജൻ കെ.കെ ( Gr. PO) സി.ഇ.ഒമാരായ ടി.വി.മധു ,വി.ധനേഷ് ,പി.ഷിബു റെനിൽ കൃഷണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: