കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പന്ത്രണ്ട് വർഷത്തിന് ശേഷം കണ്ണൂർ സിറ്റി പോലീസ് പിടികൂടി.

കണ്ണൂർ സിറ്റി: കഞ്ചാവ് കൈവശം വെച്ചതിന് 2008ൽ പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പന്ത്രണ്ട് വർഷത്തിന് ശേഷം കോഴിക്കോട് വെച്ച് പിടികൂടി. മട്ടന്നൂർ ഉളിയിൽ പടിക്കച്ചാലിൽ എ വി രമേശനെ (50) യാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ ടി ഉത്തംദാസിന്റെ നിർദ്ദേശപ്രകാരം സിറ്റി എ എസ് ഐ മാരായ എം അജയൻ, പികെ ഷാജി എന്നിവർ ചേർന്നാണ് പിടികിട്ടാപ്പുള്ളിയായ ഇയാളെ കോഴിക്കോട് നിന്നും പിടികൂടി കണ്ണൂരിൽ എത്തിച്ചത്. കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ നിരിക്ഷിച്ചു വരികയായിരുന്നു. ഇയാളെ 2008 ൽ കണ്ണൂർ ആയിക്കര ഉപ്പാലവളപ്പിൽ വെച്ച് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ഇയാൾ കഴിഞ്ഞ പന്ത്രണ്ട് വർഷമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, മൂന്നാർ, വയനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാറി മാറി മുങ്ങി നടക്കുകയായിരുന്നു. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ ഐ പി എസ് പിടികിട്ടാപുള്ളികളെ പിടികൂടാൻ എല്ലാ
പോലീസ് സ്റ്റേഷനിലേക്കും നിർദ്ദേശം നല്കിയിട്ടുണ്ട്.

– അബൂബക്കർ പുറത്തീൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: