അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി മലയില്‍ ആദിവാസികള്‍ക്ക് പതിച്ചു നല്കിയ ഭൂമിയിലെ കൈയേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കണം

ഇരിട്ടി: അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി- ഏഴാംകടവ്- തേന്‍കര പ്രദേശത്ത് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലെ കൈയേറ്റം പൂര്‍ണ്ണമായും ഉഴിപ്പിച്ച് ഭൂമി ഉടമസ്ഥര്‍ക്ക് പതിച്ചു നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ഭൂമി ലഭിച്ചവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം പട്ടയം അനുവദിച്ച ഭൂമി ചിലര്‍ കൈയേറി സ്വന്തമാക്കിയിരിക്കുകയാണ്. നിയമ നടപടികളിലൂടെ ചിലരുടെ ഭൂമി അളന്നു തിരിച്ച് നികുതി സ്വീകരിച്ചിട്ടുണ്ടെങ്കിലും മറ്റു ചിലകുടെ ഭൂമി കൈയേറ്റക്കാരുടെ കൈവശമാണ്. രണ്ട് പേര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയിലാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി ഫാം നടത്തുന്നത്. ഇപ്പോള്‍ ഫാം സ്ഥാപിച്ച സ്ഥലത്ത് ഭൂമി ലഭിച്ച രണ്ട് ആദിവാസികള്‍ തങ്ങളുടെ ഭൂമി തിരിച്ചു കിട്ടുന്നതിന് ജില്ല കലക്ടര്‍ക്കും സംസ്ഥാന സര്‍ക്കാറിനും പരാതി നല്‍കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടുകള്‍ ഉണ്ടാക്കണമെന്നും ഭൂമി ലഭിച്ചവരുടെ കുടുംബക്കാര്‍ ആവശ്യപ്പെട്ടു. പതിച്ചു നില്‍കിയ ഭൂമിയിലെ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മരത്തടികള്‍ മുറിച്ചു നീക്കിയവരില്‍ നിന്നും നഷ്ടം ഈടാക്കി നല്കണമെന്നും പന്നി ഫാമിന്റെ മറവില്‍ മേഖലയില്‍ മാലിന്യം തള്ളുന്നതും കുടിവെള്ളം മലിനമാക്കുന്നതും തടയാന്‍ നടപടിയുണ്ടാക്കണം. കൈയേറ്റം ഒഴിപ്പിക്കാന്‍ തെയ്യാറാകുന്നില്ലെങ്കില്‍ ഭൂമി ലഭിച്ചവരെക്കൊണ്ട് കൈയേറ്റ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിബി വാഴക്കാല, വര്‍ഗീസ് ആക്കിമാട്ടേല്‍, സന്തോഷ് പാറയ്ക്കല്‍, ബാലന്‍ കോഴിപ്പറമ്പില്‍, കോറോത്ത് നാണി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: