ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു

നീലേശ്വരം : ദേശീയപാതയിൽ നളന്ദ റിസോർട്ടിന് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ മറിഞ്ഞ് ഓട്ടോഡ്രൈവർ മരിച്ചു . സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകനും പരുക്കേറ്റു . പടന്നക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്നരമണിയുടെ മകൻ ടി . ബിജു ( 32 ) ആണ് മരിച്ചത് . ഇന്നലെ രാത്രി 10 :45ഓടെയാണ് അപകടം . പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ തൈക്കടപ്പുറം പുഴക്കരയിലെ നാസർ ( 34 ) , മകൻ നജാസ് ( 8 ) എന്നിവരെ നീലേശ്വരം തേജസ്വിനി ആശുപ തിയിൽ പ്രവേശിപ്പിച്ചു . അപകടത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽപെട്ട് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അവിവാഹിതനാണ് . നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വിസ്റ്റ് നടത്തി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: