ഉംറ യാത്രയ്‌ക്കേര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക്; കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 90 പേരെ തിരിച്ചിറക്കി

ജിദ്ദ: ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്:കൊറോണ വൈറസ് (COVID-19) ബാധയുടെ പശ്ചാത്തലത്തില്‍ ഉംറ തീര്‍ത്ഥാടന യാത്രയ്ക്കും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി തീര്‍ത്ഥാടന യാത്രക്കാര്‍.

വിമാനത്തില്‍ കയറിയ 90 ഓളം യാത്രക്കാരെ തിരിച്ചിറക്കി. 400 ലേറെ പേരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉംറ യാത്രയ്ക്ക് പോവേണ്ടിയിരുന്നത്.

ഉംറ തീര്‍ത്ഥാടനത്തിനായി പോവേണ്ട പ്രത്യേക വസ്ത്രം അടക്കം ധരിച്ച് വിമാനത്തില്‍ കയറിയ യാത്രക്കാരെയാണ് തിരിച്ചിറക്കിയത് .വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് (COVID-19) പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് സൗദി നടപടിയെടുത്തത്. നിലവില്‍ സൗദിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒപ്പം കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദി പൗരന്‍മാര്‍ക്ക് പൗരന്‍മാര്‍ക്കും കൊറോണ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങളിലേക്ക് പോവാനും വിലക്കുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ബഹ്‌റിനില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയിട്ടുണ്ട്.

ഇറാനില്‍ 19 പേരാണ് നിലവില്‍ കൊറോണ പിടിപെട്ട് മരണപ്പെട്ടത്. 139 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അയല്‍ രാജ്യങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.

ഇറാനിയന്‍ വിശുദ്ധ നഗരമായ ഖൊമില്‍ യാത്ര ചെയ്തവരാണ് കൊറോണ ബാധിച്ചതില്‍ ഭൂരിഭാഗവും.

കൂടാതെ ബ്രസീല്‍, പാകിസ്താന്‍, സ്വീഡന്‍, നോര്‍വെ, ഗ്രീസ്, റൊമേനിയ എന്നീ രാജ്യങ്ങളില്‍ പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു.

ദക്ഷിണ കൊറിയയില്‍ 1595 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ കൊറോണ ബാധിച്ച മരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. 78497 പേര്‍ക്കാണ് നിലവില്‍ ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: