കേരളത്തിന്റെ ഹജ്ജ് കോട്ട വർധിപ്പിക്കണം:ഹജ്ജ് ചെയർമാൻ

ഇന്ത്യയിലെ മുസ്‌ലിംകളിൽ ബഹുഭൂരിപക്ഷം പേർക്കും പരിശുദ്ധ ഹജ്ജിനുള്ള അവസരം കിട്ടാതെ പോവുകയാണെന്നും ജനസംഖ്യാനുപാതികമായി ഹജ്ജ് കോട്ട വർധിപ്പിക്കണമെന്നും ഏറ്റവും കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് മുന്തിയ പരിഗണന വേണമെന്നും

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി.

കണ്ണൂർ ജില്ലയിലെ ഒന്നാംഘട്ട ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് മുനിസിപ്പൽ ചെയർമാൻ മഹമൂദ്‌ അള്ളാംകുളം അധ്യക്ഷതവഹിച്ചു, കണ്ണൂർ ജില്ലാ ട്രെയിനർ ഗഫൂർ പുന്നാട് സ്വാഗതവും എൻ. എ.സിദ്ദീഖ് നന്ദി പറഞ്ഞു.

മാസ്റ്റർ ട്രെയിനർ സൈനുദ്ദീൻ.എൻ.പി, ക്ലാസ്സെടുത്തു. നന്മ മുഹമ്മദ് കുഞ്ഞ്, മണ്ഡലം ട്രെയിനർമാരായ കെ. പി.അബ്ദുള്ള, മുസ്ഥഫ.കെ.പി, മുഹമ്മദ് കുഞ്ഞി, മുനീർ മർഹബ, അസ്ലം മാസ്റ്റർ അറക്കൽ,അബ്ദുറഹ്മാൻ മാസ്റ്റർ, മുഹമ്മദലി മാടായി, മൊയ്തൂട്ടി ഇരിട്ടി, മുഹമ്മദ് നിസാമി, മൻസൂർ മാസ്റ്റർ, ശുഹൈബ് മാസ്റ്റർ, റയീസ് കണ്ണൂർ, റഫീഖ്.കെ, മുഷ്താഖ് ദാരിമി,മെഹ്ബൂബ്.ബി.ടി,മുനവിർ,നാസർ.പി.വി, മുഹമ്മദ്‌ സിറാജുദ്ധീൻ, ഇസ്മായിൽ തരാൽ, ഖദീജ.സി.എച്, സൗദ.ഇ.കെ, ഹജ്ജ് വളണ്ടിയർമാരായ റാഷിദ്‌, മുസ്തഫപാനൂർ, അഹ്‌മദ്‌ ഇരിക്കൂർ, അയ്യൂബ് എന്നിവർ തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: