ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 27

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ലോക എൻ.ജി.ഓ (Non governmental organisation) ദിനം.. സാമൂഹ്യ സേവന രംഗത്തു ഉള്ള സംഘടനകൾക്കു വേണ്ടിയുള്ള ദിനം.. 2014 മുതൽ ആചരിച്ചു വരുന്നു.. ബ്രിട്ടീഷുകാരനായ വ്യവസായിയായ Mārcis Liors Skadmanis ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്.

1594… ഹെന്റി 4 മൻ ഫ്രാൻസിലെ രാജാവായി..

1670- ഓസ്ട്രിയയിൽ നിന്നു ജൂതന്മാരെ പുറത്താക്കാൻ ലിയോപ്പോൾഡ് ഒന്നാമൻ ഉത്തരവിട്ടു.

1844- ഡൊമിനിക്കൻ റിപ്പബ്ലിക്ക് ഹെയ്ത്തിയിൽ നിന്ന് സ്വതന്ത്രമായി….

1860 – അബ്രഹാം ലിങ്കന്റെ വിഖ്യാതമായ കൂപ്പർ യൂണിയൻ പ്രസംഗം.. ഈ പ്രസംഗത്തോടെ അദ്ദേഹം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യതകൾ വർദ്ധിച്ചു.

1879- കോൺസ്റ്റൻറ്റയിൻ ഫാൾബർഗ് കൃത്രിമ മധുരമായ സാക്കറിൻ കണ്ടു പിടിച്ചു

1883 – ഓസ്കർ ഹാമ്മർസ്റ്റീന് ആദ്യത്തെ സിഗരറ്റ് റോളിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് ലഭിച്ചു

ഇ1900- ബ്രിട്ടണിൽ, ട്രേഡ് യൂണിയൻ കോൺഗ്രസ്, സ്വതന്ത്ര ലേബർ പാർട്ടി എന്നിവ ലയിച്ചു ലേബർ റെപ്രസെന്ററ്റീവ് കമ്മിറ്റി രൂപീകരിച്ചു.1906 ൽ ഇതു ബ്രിട്ടീഷ് ലേബർ പാർട്ടിയായി മാറി

1942- മൊറാഴ സംഭവം – കെ പി ആറിന്റെ വധശിക്ഷ ഒഴിവാക്കണെമെന്നാവശ്യപ്പെട്ട് മാതൃഭൂമി മുഖ പ്രസംഗമെഴുതി…

1943- ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പിൽ മഹാത്മജിയുടെ നിരാഹാരസമരത്തെ കുറിച്ചുള്ള പരാമർശം…

1949- സി.വീയ്സ്മാൻ, ഇസ്രായേലിന്റെ പ്രഥമ പ്രസിഡന്റ് ആയി..

1969- ജന. ഹാഫിസ് അൽ അസദ്, പട്ടാള അട്ടിമറിയിലൂടെ സിറിയൻ പ്രസിഡന്റ് ആയി

2002- കുപ്രസിദ്ധമായ ഗുജറാത്ത് കൂട്ടക്കൊലക്ക് കാരണമായ ഗോധ്ര ട്രെയിൻ കത്തിക്കൽ….

2013- 265 മത് പോപ്പ് ആയ ബെനഡിക്ട് പതിനാറാമൻ വിട വാങ്ങൽ പ്രസംഗം നടത്തി

ജനനം

272 – മഹാനായ കോൻസ്റ്റന്റയിൻ .. റോമൻ ചക്രവർത്തി..ക്രിസ്തു മതം സ്വീകരിച്ചു

1902- ജോൺ ഏണസ്റ്റ് സ്റ്റീൻബെക്ക്… 1962 ൽ നോബൽ നേടിയ അമേരിക്കൻ സാഹിത്യകാരൻ..

1912- വിഷ്ണു വാമൻ ഷിർവാദ്കർ- മറാത്തി സാഹിത്യകാരൻ.. കുസുമാഗ്രജ് എന്ന പേരിൽ പ്രശസ്തൻ.. . 1987 ൽ ജ്ഞാനപീഠം നേടി..

1932- എലിസബത്ത് ടയ്ലർ.. രണ്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ ഹോളിവുഡ് നടി…

1986… സന്ദീപ് സിങ് – മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ

ചരമം

1712… ബഹാദുർ ഷാ ഒന്നാമൻ… മുഗൾ ചക്രവർത്തി .. മുഗൾ രാജാവ് ഔറംഗസീബിന്റെ പുത്രൻ

1931- ചന്ദ്ര ശേഖർ ആസാദ്.. ഇന്ത്യയിലെ പ്രശസ്ത വിപ്ലവകാരി… ഭഗത് സിംഗിന്റെ മാർഗദർശി.. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി, നവജവാൻ ഭാരത് സഭ., കിർത്തി കിസാൻ പാർട്ടി സ്ഥാപകൻ..

1956- ജി.വി.( ഗണേഷ് വാസുദേവ്) മാവ് ലങ്കർ – ലോക്സഭയുടെ പ്രഥമ സ്പീക്കർ…. ദാദാസാഹബ് എന്ന് വിളിക്കപ്പെട്ടു

1966- പൊന്നറ ശ്രീധർ… തൊഴിലാളി നേതാവ്

2005- പുകഴേന്തി (വേലപ്പൻ നായർ)- സംഗീത സംവിധായകൻ0

2010 – നാനാജി ദേശ്മുഖ്. ഭാരതീയ ജനസംഘം സ്ഥാപകൻ.. 2019 ൽ ഭാരതരത്ന നൽകി ആദരിച്ചു… ആദ്യ കോൺഗ്രസിതര സർക്കാരിന്റെ ശിൽപ്പിമാരിൽ ഒരാൾ….

2016- രാജേഷ് പിള്ള – ട്രാഫിക്ക് ഉൾപ്പടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത യുവ സിനിമാ പ്രതിഭ..

2017- പി.ശിവശകർ – മുൻ കേരള ഗവർണർ, മുൻ കേന്ദ്ര മന്ത്രി..

(സംശോധകൻ – കോശി ജോൺ – എറണാകുളം.)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: