മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു

ണ്ണൂര്‍ : മുണ്ടേരി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, ജില്ലാ പഞ്ചായത്തംഗം കെ. മഹിജ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. പങ്കജാക്ഷന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം പി.സി അഹമ്മദ് കുട്ടി, മുണ്ടേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ആര്‍.കെ.

പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്തംഗം പത്മിനി ടീച്ചര്‍, വാര്‍ഡ് മെംബര്‍ കെ. രമ പുരുഷോത്തമന്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ഇ. മോഹനന്‍, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കണ്ണൂര്‍ ഡി പി എം ഡോ.

കെ.വി. ലതീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: