മെഗാ ക്വിസ് മത്സരവും മോട്ടിവേഷണൽ ടോക്കും സംഘടിപ്പിച്ചു.
പിണറായി:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പിണറായി കുഞ്ഞിപ്പള്ളി ദർസ് വിദ്യാർത്ഥികൾ മെഗാ ക്വിസ് മത്സരവും മോട്ടിവേഷണൽ ടോക്കും സംഘടിപ്പിച്ചു.
കുഞ്ഞിപ്പള്ളി ദർസ് പ്രധാന അധ്യാപകൻ സയ്യിദ് മുഹമ്മദ് അർശദ് അൽ -ബുഖാരി മോട്ടിവേഷണൽ ക്ലാസ്സിന് നേതൃത്വം നൽകി.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് റിയാസ് സെക്രട്ടറി ശുഹൈബ് സാഹിബ് സാന്നിധ്യമറിയിച്ചു.
റിഷ ഫാത്തിമ c.k, മിസ്രിയ p.k
ഫാത്തിമ സഫ n.k
യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത മാസം നടക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യ മജ്ലിസിൽ വിതരണം ചെയ്യും.