തെരേസ ജോണിനെ സ്ഥലം മാറ്റിയത് സിപിഎമ്മിന്റെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരം: കെ.സി.ജോസഫ്

ലിംഗ സമത്വത്തെപ്പറ്റി നാഴികയ്ക്ക് നാൽപ്പത് വട്ടം പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന സി.പി.എം ഗവർമെന്റ് തിരുവനന്തപുരം ഡി.സി.പി. ചൈത്ര തെരേസ ജോണിനെ അർധരാത്രിക്ക് അപമാനിച്ച് സ്ഥലം മാറ്റിയത് അവരുടെ വനിതകളോടുള്ള സമീപനത്തിന്റെ പൊള്ളത്തരമാണ് വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് പാർലിമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ കെ.സി.ജോസഫ്‌ എം.എൽ.എ. പറഞ്ഞു. ക്രിമിനലുകളുടെ ഒളിത്താവളമായി മാറിയ പാർട്ടി ഓഫീസിൽ കടന്ന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വന്ന ഡി.സി.പി.യെ മാറ്റിയതിലൂടെ സി.പി.എം ന്റെ “ബി” ടീമായി പോലീസ് പ്രവർത്തിച്ചാൽ മതിയെന്ന വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നതെന്ന് കെ.സി. ജോസഫ് കുറ്റപ്പെടുത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: