ഉണർവ്വ്-2019 ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു.

മട്ടന്നൂർ: എടയന്നൂർ തെരൂർ മാപ്പിള എൽ പി സ്കൂളിൽ രണ്ട് ദിവസമായി നടന്നു വരുന്ന ഉണർവ്വ്-2019 പഠന ക്യാമ്പ് സമാപിച്ചു.പി ടി എ പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എൻ കെ അനിത ഉദ്ഘാടനം ചെയ്തു. പി.കെ.സി മുഹമ്മദ്, പി.അബൂബക്കർ, കെ.സജിന, കെ.പത്മാവതി, സി.പി തങ്കമണി, പി.വി.സഹീർ, സി.പി.സലീത്ത്, കെ.മുഹമ്മദ് ഫായിസ് തുടങ്ങിയവർ സംസാരിച്ചു.
ഹലോ ഇംഗ്ലീഷ്, കഥയും കവിതയും, ഗണിതം മധുരം, കായിക ലോകം, സ്നേഹ സന്ദേശം, വാനനിരീക്ഷണം, നാടൻപാട്ട് തുടങ്ങിയവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി.ടി.വി റാഷിദ, പ്രജീഷ് വേങ്ങ, കെ.കെ.കീറ്റുക്കണ്ടി, എം.ഷംസുദ്ദിൻ, അഹമ്മദ് പി സിറാജ്, വി.കെ.സജിത്ത് കുമാർ, ശരത്കൃഷ്ണ മയ്യിൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: