ഒന്നിച്ചിരിക്കാം ഒരുവട്ടം കൂടി കൂട്ടായ്മയുടെ ഭാഗമായി നടന്ന ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികളെ അനുമോദിച്ചു

കെ കെ എൻ പരിയാരം ഗവ :ഹൈ സ്കൂളിലെ 1996/97 SSLC ബാച്ച് ഒന്നിച്ചിരിക്കാം ഒരുവട്ടം കൂടി എന്ന സൗഹൃദകൂട്ടായ്മയിൽ നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിന്റെ വിജയികൾക്കുള്ള അനുമോദന ചടങ്ങും സമ്മാനവിതരണവും കോരൻപീടിക ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്നു… പ്രസ്തുത പരിപാടിയിൽ 20 ഓളം അംഗങ്ങൾ പങ്കെടുത്തു… ബാലകൃഷ്ണൻ സ്വാഗതവും, ജിനിശങ്കർ അധ്യക്ഷനായി… ചെയർപേഴ്സൺ ശ്രീമതി ശ്രീജസന്തോഷ് സമ്മാനവിതരണവും നടത്തി… വിജയികളായ സജിത്ത് തെക്കൻ, താഹ പൊയിൽ എന്നിവർ സമ്മാനം ഏറ്റുവാങ്ങി. മനോജ്, സുധീഷ്, വിനോദ്, രഞ്ജിത്ത്,സുധീഷ്, നിഷ, ഫൗസിയ, കുഞ്ഞാമിന, സുമയ്യ എന്നിവർ നേതൃത്വം നൽകി.