ഇന്ന് തങ്ക അങ്കി ഘോഷയാത്ര; ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം

ശബരിമല : തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന ഇന്ന് ഉച്ചയ്ക്ക് ശേഷം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടുമുതല്‍ ഘോഷയാത്ര കടന്നുപോകുന്നതു വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് പമ്പയില്‍ നിന്ന് തീർഥാടകരെ മലകയറാന്‍ അനുവദിക്കില്ല.
നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി വഴിയാണ് ഘോഷയാത്ര കടന്നുപോകുന്നത്. ഈ സമയത്ത് മരക്കൂട്ടം മുതല്‍ സന്നിധാനംവരെ ബാരിക്കേഡില്‍ വരിനില്‍ക്കാനും അനുവദിക്കില്ല. ഉച്ചപ്പൂജ കഴിഞ്ഞ് നട അടച്ചാല്‍ ദീപാരാധന കഴിയുംവരെ പതിനെട്ടാംപടി കയറാനും അനുവദിക്കാറില്ല.