വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

0

വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജനെയാണ് (62) മരിച്ച നിലയില്‍ കണ്ടെത്തിയത്.രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച്‌ അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പൊലീസ്. രാത്രി ഒമ്ബത് മണിക്കു മുമ്ബ് രാജന്‍ ബൈക്കില്‍ ഒരാളോടൊപ്പം കടയിലേക്ക് വരുന്നതായി സമീപത്തെ ഹോട്ടലിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന ആളെ വ്യക്തമല്ല. രാത്രിയില്‍ വ്യാപാരം കഴിഞ്ഞാലും രാജന്‍ ദീര്‍ഘനേരം കടയില്‍ തന്നെ ഇരിക്കാറുണ്ട്. മരണം സംബന്ധിച്ച്‌ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനായിട്ടില്ലെന്നും സംഭവസ്ഥലത്തെത്തിയ ഡിഐജി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading