തലശ്ശേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

കണ്ണൂർ: തലശ്ശേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഴപ്പിലങ്ങാട് ബൈത്തുൽ ഉമറിൽ ഹിബാനാണ് അറസ്റ്റിലായത്. കുട്ടിമാക്കൂൽ ധന്യ നിവാസിലെ അമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. തലശ്ശേരി സിഐ കെ സനൽ കുമാർ, എഎസ്ഐ രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീജേഷ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യപാനത്തിനിടയിലെ തർക്കവും മുൻവൈരാഗ്യവുമാണ് സംഘർഷത്തിലേക്ക് നയിച്ചെതന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അമിത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.