കൊട്ടിയൂർ സംഘർഷം: സിപിഎം, ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂർ:കൊട്ടിയൂർ അക്രമ സംഭവുമായി ബന്ധപ്പെട്ട് 38 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും 8 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും കേളകം പോലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും നീണ്ടുനോക്കിയിലെ ബിജെപി ഓഫീസ് തകര്‍ത്ത സംഭവത്തില്‍ 12 സിപിഐഎം പ്രവത്തകര്‍ക്കെതിരെയും പാമ്പറപ്പാനിലെ യുവകേസരി ക്ലബ്ബും തകര്‍ത്ത സംഭവത്തില്‍ 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.കേളകം എസ്എച്ച്ഒ പി.വി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.