പൗരത്വ ഭേദഗതി ആക്ട്നെതിരെപ്രതിഷേധ റാലി സംഘടിപ്പിച്ചു

കമ്പിൽ : ദേശീയ പൗരത്വ ഭേദഗതി ആക്ടിനെതിരെ കമ്പിൽ മേഖല സംയുക്ത മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച

പ്രതിഷേധറാലി കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് നാറാത്ത് ടൗണിൽ സമാപിച്ചു. പാമ്പുരുത്തി,നാറാത്ത്, കുമ്മായകടവ് ,കമ്പിൽ ,പാട്ടയം,

പന്ന്യങ്കണ്ടി എന്നീ മഹല്ലുകളുടെ സംയുക്ത സമിതിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലിയിൽ ജാതി-മത-രാഷ്ട്രീയ വ്യത്യാസമന്യേ ആയിരങ്ങൾ പങ്കെടുത്തു

നാറാത്ത് ടൗണിൽ നടന്ന സമാപന സമ്മേളനം സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ കെ മുസ്തഫ അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നിർവഹിച്ചു

അബ്ദുല്ല ഫൈസി കുമ്മായക്കടവ് , ഹംസ അഷ്റഫി പാട്ടയം, മുഹമ്മദലി ഫൈസി കമ്പിൽ, അബ്ദുൽ വാരിസ് ദാരിമി പാമ്പുരുത്തി, അബൂബക്കർ സിദ്ധീഖ് ദാരിമി നാറാത്ത് സഈദ് സഅദി പന്ന്യങ്കണ്ടി, നസീർ ദാരിമി പി.അഹ്മദ് കമ്പിൽ സമീർ നാറാത്ത് സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: