രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ല ; അരവിന്ദ് സുബ്രഹ്മണ്യന്‍

രാജ്യം ഇന്ന് നേരിടുന്നത് സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും വലിയ മാന്ദ്യമാണെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍.’ഇറക്കുമതി, കയറ്റുമതി നിരക്ക്, വ്യവസായ വളര്‍ച്ച, ഉല്‍പാദന വളര്‍ച്ചാ നിരക്ക് എന്നിവയാണ് സാമ്പത്തിക വളച്ചയുടെ സൂചകങ്ങളായി എടുക്കേണ്ടത്. ഈ സൂചകങ്ങളെ മുന്‍പത്തെ മാന്ദ്യവുമായി താരതമ്യം ചെയ്യണം. 2000-2002 മാന്ദ്യകാലത്ത് ജിഡിപി നിരക്ക് 4.5 ശതമാനമായിരുന്നിട്ടും ഈ സൂചകങ്ങളെല്ലാം പോസിറ്റീവ് ആയിരുന്നു’- അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഈ നിരക്കുകളെല്ലാം താഴ്ന്ന അവസ്ഥയിലാണ്. ഇത് ഒരു സാധാരണ മാന്ദ്യമല്ല.തൊഴില്‍ ലഭ്യത, ആളുകളുടെ വരുമാനം, സര്‍ക്കാരിന്റെ വരുമാനം എന്നിവ കുറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2011 നും 2016 നും ഇടയില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2.5 ശതമാനം അധികമായി കണക്കാക്കിയതായി ഈ വര്‍ഷം ആദ്യം അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: