കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ; തോമസ് ചാണ്ടിക്ക് പകരം ആര് ?

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അതേസമയം അടുത്ത സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകള്‍ മുന്നണികള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.കുട്ടനാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് മുന്നണികളെ സംബന്ധിച്ച്‌ ഏറെ പ്രയാസകരമാണ്. മാത്രമല്ല കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ യുഡിഎഫിനും ബിജെപി – ബിഡിജെഎസ് തര്‍ക്കം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തേയും ബാധിക്കും എന്നതും ശ്രദ്ധേയമായ കാര്യമാണ്.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന അവസാനത്തെ ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ മുന്നണികള്‍ക്ക് ഏറെ നിര്‍ണായകമാണ്. തോമസ് ചാണ്ടിക്ക് പകരക്കാരനെ കണ്ടെത്തുക എന്നത് എന്‍സിപിക്ക് സംബന്ധിച്ചും എളുപ്പമാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ നേതൃത്വം. ചാണ്ടിയുടെ സഹോദരനെയോ മകളെയോ മത്സരിപ്പിക്കാനാണ് ആലോചന. എന്നാല്‍ തോമസ് ചാണ്ടിയോളം സ്വീകാര്യത കിട്ടുമോയെന്ന ആശങ്ക എന്‍സിപിക്കുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: