പൂര്‍ണ വലയ സൂര്യഗ്രഹണം വീക്ഷിച്ച്‌ മലയാളികള്‍.

0

കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി.

9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍ മറഞ്ഞു. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂര്‍വത വീക്ഷിച്ചത് നിരവധിപേരാണ്.

നഗ്നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ സോളാര്‍ ഫില്‍റ്ററുകള്‍ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകള്‍ മുഖേനെയുമാണ് ആളുകള്‍ ഗ്രഹണം വീക്ഷിച്ചത്.
ചെറുവത്തൂരിന് പുറമെ തിരുവനന്ത പുരം, കോട്ടയം, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളില്‍ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading