ഫ്ലൈ കൂട്ടായ്മയുടെ ത്രിദിന സഹവാസ ക്യാമ്പ് നാളെ തുടങ്ങും

പിലാത്തറ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു വരുന്ന ഫ്ലൈകൂട്ടായ്മയുടെ  ത്രിദിന സഹവാസ ക്യാമ്പ് 28 മുതൽ 30 വരെ പുറച്ചേരി കേശവ തീരം ആയുർവ്വേദഗ്രാമത്തിൽ നടക്കും. വെള്ളിയാഴ്ച  വൈകിട്ട് അഞ്ചിന്  പുരാവസ്തു വകപ്പ്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് പൂരക്കളി, നാട്ടറിവ് പാട്ടുകൾ, അനുമോദനം എന്നിവ നടക്കും.29 ന് ചിറക് മാഗസിൽ പ്രകാശനം, അനുസ്മരണ സദസ്, മാർഗ്ഗംകളി, ഫ്ളൈ ഗാനമേള, നൃത്ത വിരുന്ന് എന്നിവയുണ്ടാകും.30 ന് രണ്ട് മണിക്ക് സമാപിക്കും. ക്യാമ്പിൽ തൊഴിൽ പരിശീലന കളരി, ക്ലാസ്സുകൾ, ചർച്ച – സംവാദം, യോഗ ക്ലാസ്, ഫിസിയോ തെറാപ്പി എന്നിവയുണ്ടാകും.വിവിധ ജില്ലകളിൽ നിന്നുള്ള 150 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ ടി.എം.ശ്രീജിത്ത്, വിനോദ് എടാട്ട്, ടി.എം.രാജേഷ്, രതീഷ് കാനായി. കെ.വി.സുശാന്ത്, വെദിരമന വിഷ്ണു നമ്പൂതിരി എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: