വനിതാമതിൽ പ്രചരണ ശിൽപ്പം

കണ്ടോത്ത്:- കണ്ടോത്ത് ശ്രീനാരായണ ഗുരു സ്മാരക വായനശാലയ്ക്ക് മുന്നിൽ CPIM കണ്ടോത്ത് സൗത്ത് SN ബ്രാഞ്ചുകൾ സംയുക്തമായി വനിതാ മതിൽ പ്രചരണ ശിൽപ്പം സ്ഥാപിച്ചു. അയ്യങ്കാളി നയിച്ച ചരിത്രപ്രസിദ്ധമായ വില്ലുവണ്ടി സമരത്തിന്റെ ശിൽപ്പമാതൃകയാണ് കണ്ടോത്ത് ദേശീയപാതയോരത്ത് സ്ഥാപിച്ചത്. CPIM ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ പ്രചരണ ശിൽപ്പം ഉദ്ഘാടനം ചെയ്തു. അഡ്വ. പി സന്തോഷ് , കെ പവിത്രൻ ,വി ഇ രാഗേഷ് , പി ഷിജിത്ത് , വി ടി രഞ്ജിത്ത് , കെ ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: