പയ്യന്നൂരിൽ അയ്യപ്പജ്യോതിക്കിടെ സംഘർഷം, കല്ലേറ്; നിരവധി പേർക്ക് പരിക്ക്

പയ്യന്നൂർ മേഖലയിൽ അയ്യപ്പ ജ്യോതി തെളിയിക്കാനെത്തിയവരും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. 6 വാഹനങ്ങൾ തകർത്തു – നിരവധി പേർക്ക് പരിക്ക്.കരിവെള്ളൂർ ആണൂരിൽ ജ്യോതിക്കെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഉൾപ്പെടെ 6 പേരെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിച്ചു.ഇന്ന് വൈകുന്നേരം 6 മണിയോടെ കരിവെള്ളൂർ ഓണക്കുന്നിൽ സംഘടിച്ചെത്തിയ സി പി എം ഡി വൈ എഫ് ഐ പ്രവർത്തകർ ജ്യോതി തെളിയിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറയുന്നു സ്ത്രീകൾ ഉൾപ്പെടെ എത്തിയ സംഘത്തെ അക്രമിക്കാൻ തുടങ്ങിയതോടെ സ്ഥലത്തെത്തിയ പയ്യന്നൂർ എസ്.ഐ.കെ.പി.ഷൈൻ ജനകൂട്ടത്തെ പിരിച്ചുവിടാൻ ടിയർഗ്യാസ് പ്രയോഗം നടത്താനും ശ്രമം നടത്തി. ഇതിനിടെ അക്രമം പെരുമ്പയിലേക്കും വ്യാപിച്ചു.കാഞ്ഞങ്ങാട് ഭാഗത്ത് നിന്നെത്തിയ ശബരിമല സംരക്ഷണ സമിതി പ്രവർത്തകർ സഞ്ചരിച്ച അഞ്ച് ബസും ട്രാവലറും തകർത്ത നിലയിലാണ്. വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈഎസ്.പി.കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. അക്രമം വ്യാപിക്കാതിരിക്കാൻ പോലീസ് പട്രോളിo ഗ്ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: