സദ്ഭാവന ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ കവി സമ്മേളനവും പുസ്തക പ്രകാശനവും നടത്തി

കണ്ണൂർ: സദ്ഭാവന ബുക്ക്സിന്റെ ആഭിമുഖ്യത്തിൽ കവി സമ്മേളനവും കവിയരങ്ങും പുസ്തക പ്രകാശനവും നടത്തി. കണ്ണൂർ ജില്ലാ ലൈബ്രറി ഹാളിൽ നടന്ന ചട ങ്ങ് കേരള സാഹിത്യ അക്കാദമി മെമ്പർ ടി പി വേണുഗോപാലൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ആശ രാജീവ് എഡിറ്ററായി സദ്ഭാവന ബുക്ക്സ് പ്രസിദ്ധീകരിച്ച 103 കവികളുടെ 119 കവിതകൾ അടങ്ങിയ കവിതാ സമാഹാരം ‘ കാവ്യാലയം’ കവി കോടല്ലൂർ പി നാരായണൻ ബാല കവി യി ത്രി കുമാരി കെ ശ്രേയക്ക് നൽകി പ്രകാശനം ചെയ്തു.

കവിയൂർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ എം എസ് ബാലകൃഷ്ണൻ, ടി കെ ഡി മുഴപ്പിലങ്ങാട്, സുനിൽ മടപ്പള്ളി, എ വി ചന്ദ്രൻ , കെ പി സുധാ റാണി ടീച്ചർ, ആശാ രാജീവ്, ചന്ദ്രൻ മുണ്ടക്കാട്, ജമാൽ കണ്ണൂർ സിറ്റി, എം എം അനിത, എന്നിവർ പ്രസംഗിച്ചു. തുടർന്ന് കവിയരങ്ങിൽ കാവ്യ ലയയിലെ കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: