വിശ്വാസ വൈകല്യങ്ങളിൽ നിന്ന് സമൂഹത്തെ വിമലീകരിക്കാൻ കൂടുതൽ പരിശ്രമങ്ങൾ അനിവാര്യം: വിസ്ഡം വനിതാ സംഗമം

മാഹി: ജനുവരി 27 കടവത്തൂരിൽ വെച്ച് നടക്കുന്ന ജില്ലാ ഹദീസ് സെമിനാറിന്റെ ഭാഗമായി ന്യൂ മാഹി കേളോത്ത് ഹൗസിൽ (QHLS CENTRE) വെച്ച് ശാഖ വനിതാ സംഗമം സംഘടിപ്പിച്ചു. രാവിലെ പത്തിന് ആരംഭിച്ച് വൈകീട്ട് നാല് മണി വരെ നീണ്ടു നിന്ന പ്രോഗ്രാമിൽ പ്രദേശവാസികളായ അനേകം സ്ത്രീകൾ പങ്കെടുത്തു. ആത്മീയ ചൂഷണത്തിൽ അകപ്പെടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും നേരായ വഴിയിൽ വിജ്ഞാനം നേടിയാൽ മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്നും സംഗമം ഉണർത്തി.

‘ഖുർആൻ പഠനത്തിന്റെ മാധുര്യം’ എന്ന വിഷയത്തിൽ മുഹാജിർ ഫാറൂഖിയും ‘തൗഹീദിന്റെ വശങ്ങൾ’ എന്ന വിഷയത്തിൽ ഫത്തഹുദ്ധീൻ ചുഴലിയും ‘വിജയത്തിന്റെ നേർവഴി’ എന്ന വിഷയത്തിൽ റിയാസ് സ്വലാഹിയും സംസാരിച്ചു.

സംഗമത്തിൽ പ്രതിനിധികൾക്കായി അറിവും ആസ്വാദനവും പ്രചോദനവും ലഭിക്കുന്നതിന് സഹായകമാകുന്ന രീതിയിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. പങ്കെടുത്ത മത്സരാർഥികളിൽ നിന്ന് ഫാത്തിമ റിയാസ്, സറീന, സൈയിറ എന്നിവർ ഒന്ന് രണ്ട് മൂന്ന് എന്ന ക്രമത്തിൽ വിജയിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.

സംഗമത്തിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ശാഖ ഭാരവാഹികളായ അബ്ദുൽ ഖാദർ മുണ്ടോക്ക്, അബ്ദുൽ വാഹിദ് പെരിങ്ങാടി, അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: