ശബരിമലയിലേക്ക് നടന്നുപോകുകയായിരുന്ന അയ്യപ്പ ഭക്തന്‍ വാഹനമിടിച്ച് മരിച്ചു

പയ്യന്നൂര്‍:ശബരിമലയിലേക്ക് കാല്‍നടയായി പോകുകയായിരുന്ന അയ്യപ്പ ഭക്തന്‍ വാഹനമിടിച്ച് മരിച്ചു.കാസര്‍ഗോഡ് പൈവെളിഗെ അമേരി സ്വദേശി ചിപ്പാര്‍ ഹൗസിലെ കൃഷ്ണപ്പ മദനമൂല്യയാണ്(55)മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലിന് ദേശീയപാതയില്‍ പയ്യന്നൂര്‍ കോളേജ് സ്‌േറ്റാപ്പിന് സമീപമാണ് അപകടം.ഒന്നിച്ച് വൃതമെടുത്ത കുറന്തറ,രമേശ്,ചന്ദ്രശേഖര്‍,ബാലകൃഷ്ണന്‍ എന്നീ അയ്യപ്പ ഭക്തരുടെ കൂടെ പൈവെളിഗെയില്‍നിന്നും കാല്‍നടയായി ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു കൃഷ്ണപ്പ.22നാണ് ഇവര്‍ സ്വദേശത്ത് നിന്നും യാത്ര തിരിച്ചത്.ഈ കാല്‍നടയാത്രക്കിടയിലാണ് കോഴിക്കോട് നിന്നും കാസര്‍ഗോട്ടേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിടിച്ച് പരിക്കേറ്റത്.ഉടന്‍തന്നെ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെന്‍കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടമുണ്ടാക്കിയ പിക്കപ്പ് വാനും ഡ്രൈവറും പോലീസ് കസ്റ്റിഡിയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: