കോറോത്ത് കൊടുക്കൽ തറവാട് കൂട്ടായ്മയുടെ നാലാമത് കുടുംബ സംഗമവും അനുമോദനവും നടത്തി

കോറോത്ത് കൊടുക്കൽ തറവാട് കൂട്ടായ്മയുടെ നാലാമത് കുടുംബ സംഗമവും അനുമോദനവും 25-12-2018 ന് ഉച്ചയ്ക്ക് 2 മണിക്ക് തറവാട് അങ്കണത്തിൽ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി നിർത്തി കുമാരി എൻ നിളയുടെ പ്രാർത്ഥന ഗീതത്തോടെ തുടക്കം കുറിച്ചു. തുടർന്ന് ശ്രീ സജിത ടി വി സ്വാഗതംനിർവഹിക്കുകയും ശ്രീ കെ പി ഗംഗാധരൻ നായരുടെ അദ്ധ്യക്ഷതയിൽ ഡോക്ടർ ശ്രീ കെ പി പ്രശാന്ത് ( പ്രൊ: എസ്.എൻ കോളേജ്) ഉഘാടനവുംനിർവഹിച്ചു. കൂട്ടായ്മയുടെ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സർക്കാർ ആഹ്വാന പ്രകാരം ഇക്കഴിഞ്ഞ പ്രളയദുരിതാശ്വാസകേന്ദ്രങ്ങളിലും മറ്റും സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ശ്രീ ശിവജി കെ വി, നിഖിൽ രാജ് പി മുതിയലം എന്നിവർക്ക് തറവാട് കാരണവരുടെ പ്രതിനിധി ശ്രീ കെ പി ശങ്കരൻ നമ്പ്യാർ പൊന്നാട അണിയിച്ച് ആദരിക്കുകയും LSS – ൽ വിജയിച്ച കുട്ടികൾക്കും SSLC, PlUS TWO -ൽ Full A Plus കൈവരിച്ച കുട്ടികൾക്കും cash reward വിതരണവും നടത്തി.

തുടർന്ന് LSS SSLC Plus TWO Degree Professional course എന്നിവയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് ഡോ: കെ.വി പ്രിയേഷ് (പ്രൊ: സെന്റ് പോൾസ് കോളേജ് കൊച്ചി) മൊമൻറോ നൽകി അനുമോദിച്ചു. ചടങ്ങിൽ മാസ്റ്റർ ഘനശ്യാം കീ ബോർഡ് മ്യൂസിക് പ്ളേ അവതരിപ്പിക്കുയും ശിൽപ കൊടക്കലിൻറെ ഗാനാലാപനവുംഉണ്ടായിരുന്നു.

അഡ്വക്കറ്റ് കെ പി രമേശൻ , ഡോക്ടർ കെ വി പ്രിയേഷ് എന്നിവർ ആശംസകൾ നടത്തി സംസാരിക്കുകയും കെ പി ദിനേശൻ നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: