അന്നൂർ വേമ്പു സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

അന്നൂർ വേമ്പു സ്മാരക വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ബാലവേദി കൂട്ടുകാരി കുമാരി സ്നേഹപ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ശ്രീ.കെ.യു. യതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടക-ചലച്ചിത്ര സംവിധായകൻ ശ്രീ.എം.ടി. അന്നൂർ മുഖ്യാതിഥിയായി ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ, ശ്രീ.കെ.കെ.ഗംഗാധരൻ, അച്ചുതൻ പുത്തലത്ത് എന്നിവർ ആശംസകളർപ്പിച്ചു. അദ്ഭുതം ഈ ആവാസലോകം എന്ന വിഷയത്തിൽ ശാസ്ത്ര-പരിസ്ഥിതി ക്ലാസ് കെ.സി.സതീശൻ മാസ്റ്ററും,നാടൻകലയും കുട്ട്യോളും എന്ന വിഷയത്തിൽ പ്രമുഖ നാടൻ കലാകാരൻ ശ്രീ.സുഭാഷ് അറുകരയും, വ്യക്തിത്വ വികസനം മാജിക്കിലൂടെ പ്രശസ്ത മജീഷ്യൻ ശ്രീ.പി.എസ്.കോറോം എന്നിവർ ക്ലാസെടുത്തു. ആദിഷ്.എൻ.കെ.സ്വാഗതവും, ആരോമൽ ശ്രീകുമാർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: