കണ്ടങ്കാളി ഗ്രന്ഥശാലക്കു അനവദ്യയുടെ പിറന്നാൾ സമ്മാനം

കണ്ടങ്കാളി: സ്വന്തം പിറന്നാൾദിനത്തിനു സദ്യയോ കേക്ക് മുറിക്കലോ അല്ല വേണ്ടതെന്നു അനവദ്യ എന്ന സ്കൂൾ വിദ്യാർത്ഥിനി മാതാപിതാക്കളോട് ആവശ്യപ്പെട്ടു പകരം അടുത്തുള്ള ഗ്രന്ഥശാലക്കു പുസ്തകങ്ങൾ കൊടുക്കണം എന്ന് പറഞ്ഞത് പ്രകാരം ഗ്രന്ഥശാലക്കു രണ്ടായിരത്തിൽ അധികം രൂപയുടെ പുസ്തകങ്ങൾ ആണ് അനവദ്യ കൊടുത്തത് സ്വന്തം ശേഖരത്തിൽ നിന്ന് ഇത്രയും വലിയ മനസ്സ് കാണിച്ച അനവദ്യയെ കണ്ടങ്കാളി ഗ്രന്ഥശാല അനുമോദിച്ചു . ഇരുപത്തി ഒന്നാം വാർഡ് പ്രതിനിധി പി.കെ.പ്രസീതയുടെയും അദ്ധ്യാപകൻ ആയ സി.പ്രമോദിന്റേയും മകളാണ് അനവദ്യ .പുസ്തകങ്ങൾ വായനശാല പ്രസിഡണ്ട് പി.എം .ഉണ്ണികൃഷ്ണൻ അടിയോടി ഏറ്റുവാങ്ങി ടി. കൃഷ്ണൻ ,രജനീഷ് ,പി.കെ .പ്രസീദ,എ.വി ബാലാമണി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: